ഇരുന്നൂറോളം കൊവിഡ് രോഗികളെ സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ആംബുലൻസ് ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചു
ആറുമാസത്തിലേറെയായി, വടക്കുകിഴക്കൻ ദില്ലിയിലെ സീലാംപൂരിലെ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ആംബുലൻസ് ഡ്രൈവറായ ആരിഫ് ഖാൻ. അതിനിടെ നൂറു കണക്കിന് രോഗികളെ ആശുപത്രിയിലേക്കും, മരണപ്പെട്ടവരെ ശ്മാശാനങ്ങളിലേക്കും അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.